Monday, December 23, 2024
HomeIndiaകാൾസെനെതിരെ കളിക്കാൻ മോഹവുമായി ലോക ചെസ്സ് ചാമ്പ്യൻ ഗുകേഷ്: 'നോ' പറഞ്ഞ് ലോക ഒന്നാം നമ്പര്‍...

കാൾസെനെതിരെ കളിക്കാൻ മോഹവുമായി ലോക ചെസ്സ് ചാമ്പ്യൻ ഗുകേഷ്: ‘നോ’ പറഞ്ഞ് ലോക ഒന്നാം നമ്പര്‍ താരം

ന്യൂഡല്‍ഹി: തന്റെ പതിനെട്ടാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായി മാറിയ ഇന്ത്യക്കാരന്‍ ഡി ഗുകേഷിന് ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സൺ എതിരാളിയായി കളിച്ചുകൊണ്ട് കരുനീക്കണമെന്ന് മോഹമുണ്ടായിരുന്നു. എന്നാല്‍ ആ മോഹത്തെ മുളയിലേ നുള്ളി ‘നോ’ പറഞ്ഞിരിക്കുകയാണ് കാള്‍സണ്‍.ഗുകേഷിന്റെ സ്വപ്‌ന നേട്ടത്തെയും അവസരങ്ങള്‍ പരമാവധി ഉപയോഗിച്ചതിനും കാള്‍സണ്‍ അഭിനന്ദിച്ചെങ്കിലും തനിക്കൊപ്പം കളിക്കണമെന്ന ആഗ്രഹത്തോട് മുഖം തിരിക്കുകയായിരുന്നു.കാൾസൺ പറഞ്ഞത് പ്രകാരം അദ്ദേഹവുമായി ഒരു കിരീട പോരാട്ടത്തിനുള്ള സാധ്യത പാടെ തള്ളിക്കളഞ്ഞു.വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ 14-ാമത്തെയും അവസാനത്തെയും റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയ 18-കാരന്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം അഭിമാനകരമായ ട്രോഫി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി.

”ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുക എന്നതിനര്‍ത്ഥം ഞാന്‍ ഏറ്റവും മികച്ച കളിക്കാരനല്ല, അത് മാഗ്‌നസ് കാള്‍സണ്‍ ആണ്. മാഗ്‌നസ് നേടിയ നിലവാരത്തിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മാഗ്‌നസിനെതിരെ കളിക്കുന്നത് അതിശയകരമായിരിക്കും, ചെസ്സിലെ ഏറ്റവും കഠിനമായ വെല്ലുവിളിയായിരിക്കും അത്. അത് മാഗ്‌നസിന്റേതാണ്, എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ എന്നെത്തന്നെ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”- ഇതായിരുന്നു തന്റെ വിജയത്തിനു ശേഷം ഗുകേഷ് പറഞ്ഞത്.

എന്നാല്‍ കാള്‍സണ്‍ അത് തള്ളിക്കളയുകയായിരുന്നു. ‘ഞാന്‍ ഇനി ഈ കളിയുടെ ഭാഗമല്ല,’ എന്ന് ലോക കിരീട പോരാട്ടങ്ങളെക്കുറിച്ചുള്ള പൊതുവായ പരാമര്‍ശത്തില്‍ കാള്‍സണ്‍ പറഞ്ഞുവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments