Monday, December 23, 2024
HomeAmericaസത്യപ്രതിജ്ഞ ഗംഭീരമാക്കാൻ ട്രംപ്, ലോക നേതാക്കൾ ഒന്നിച്ച് എത്തുന്നു: ചൈനീസ് പ്രസിഡന്റിനെയട ക്കം ക്ഷണിച്ച് ട്രംപ്

സത്യപ്രതിജ്ഞ ഗംഭീരമാക്കാൻ ട്രംപ്, ലോക നേതാക്കൾ ഒന്നിച്ച് എത്തുന്നു: ചൈനീസ് പ്രസിഡന്റിനെയട ക്കം ക്ഷണിച്ച് ട്രംപ്

വാഷിംഗ്ടൺ: അടുത്ത മാസം വാഷിംഗ്ടണിൽ നടക്കുന്ന തൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനെയും മറ്റ് വിദേശ നേതാക്കളെയും ക്ഷണിച്ചതായി വക്താവ് പറഞ്ഞു. ക്ഷണിക്കപ്പെട്ട മറ്റ് ലോക നേതാക്കളുടെ പേര് ട്രംപ് പുറത്ത് പറഞ്ഞിട്ടില്ല. പക്ഷെ ലോക നേതാക്കൾ കൂട്ടത്തോടെ എത്തുമെന്നാണ് വിവരം.

നമ്മുടെ സഖ്യകക്ഷികൾ മാത്രമല്ല, നമ്മുടെ എതിരാളി രാജ്യങ്ങളുടെ നേതാക്കളുമായി പ്രസിഡൻ്റ് ട്രംപ് തുറന്ന സംഭാഷണത്തിനാണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ തെളിവാണിതെന്നും വക്താവ് പറഞ്ഞു. ട്രംപ് ആരുമായും സംസാരിക്കാൻ തയ്യാറാണെന്നു അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നിയുക്ത പ്രസിഡന്റിന്റെ വക്താവ് കൂട്ടി ചേർത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments