മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍എഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ട് ChatGPT ആഗോളതലത്തില്‍ തകരാറിലായി. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കള്‍ക്ക് ജനപ്രിയ ചാറ്റ്‌ബോട്ട് ആക്സസ് ചെയ്യാനാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. തകരാറ് ChatGPT യെ മാത്രമല്ല, OpenAIbpsS API, Sora വീഡിയോ ജനറേറ്റര്‍ പ്ലാറ്റ്ഫോമുകളെയും ബാധിച്ചു.തകരാര്‍ നേരിടുന്നുവെന്നും പ്രശ്‌നം തിരിച്ചറിഞ്ഞുവെന്നും പരിഹരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും വ്യാഴാഴ്ച രാവിലെ OpenAI ട്വീറ്റ് ചെയ്തു.
ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ Downdetector.com നല്‍കുന്ന വിവരം അനുസരിച്ച്, വ്യാഴാഴ്ച രാവിലെ വരെ 2,483 പേര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.മുമ്പ് നവംബര്‍ 8-ന്, ലോകമെമ്പാടുമുള്ള 19,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് 30 മിനിറ്റ് നേരത്തേക്ക് ChatGPT പ്രവര്‍ത്തന രഹിതമായിരുന്നു.