Monday, December 23, 2024
HomeAmericaവീണ്ടും ബന്ധു നിയമനം: ഗ്രീസിലെ യുഎസ് അംബാസഡറായി ട്രംപിൻ്റെ മകൻ്റെ പ്രതിശ്രുത വധു

വീണ്ടും ബന്ധു നിയമനം: ഗ്രീസിലെ യുഎസ് അംബാസഡറായി ട്രംപിൻ്റെ മകൻ്റെ പ്രതിശ്രുത വധു

വാഷിങ്ടൺ: ട്രംപിൻ്റെ മൂത്ത മകനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ യുഎസ് അംബാസഡറായി ഡൊണാൾഡ് ട്രംപ് നിയമിച്ചു.“വർഷങ്ങളായി കിംബർലി ഒരു അടുത്ത സുഹൃത്താണ്,” ട്രംപ് പ്രസ്താവനയിൽ കുറിച്ചു. “ഗ്രീസുമായി ശക്തമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനും പ്രതിരോധ സഹകരണം മുതൽ വ്യാപാരം, സാമ്പത്തിക നവീകരണം വരെയുള്ള വിഷയങ്ങളിൽ ഞങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും കിംബർലി തികച്ചും അനുയോജ്യയാണ്.

”ഗിൽഫോയിലിൻ്റെ നാമനിർദ്ദേശത്തിന് സെനറ്റ് സ്ഥിരീകരണം ആവശ്യമാണ്.“ഗ്രീസിലെ അടുത്ത അംബാസഡറായി പ്രവർത്തിക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ നാമനിർദ്ദേശം അംഗീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്, യുഎസ് സെനറ്റിൻ്റെ പിന്തുണ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” കിംബർലി സോഷ്യൽ മീഡിയയിൽ കുറിച്ചു

ട്രംപ് തൻ്റെ ഭരണം വിശ്വസ്തരേയും കുടുംബാംഗങ്ങളും കൊണ്ട് നിറയ്ക്കുകയാണ്. ഫ്രാൻസിലെ അംബാസഡറായി സേവനമനുഷ്ഠിക്കാൻ മൂത്തമകൾ ഇവാങ്കയുടെ ഭർത്തൃ പിതാവ് ചാൾസ് കുഷ്‌നറെയും മിഡിൽ ഈസ്റ്റ് ഉപദേശകനായി മകൾ ടിഫാനി ട്രംപിൻ്റെ അമ്മായിയപ്പൻ മസാദ് ബൗലോസിനെയും ട്രംപ് തിരഞ്ഞെടുത്തു.

2020-ൽ ട്രംപിൻ്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഗിൽഫോയ്ൽ ട്രംപിൻ്റെ പ്രചാരണ ഫണ്ട് ശേഖരണത്തിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. . വിദേശ നയത്തിലോ നയതന്ത്രപരമായ റോളിലോ അവർ സേവനമനുഷ്ഠിച്ചിട്ടില്ല.ടെലിവിഷനിലെ ഒരു കരിയറിലേക്ക് മാറുന്നതിന് മുമ്പ് കാലിഫോർണിയയിൽ പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട് അവർ. ഗിൽഫോയിൽ 2017-ൽ ഫോക്‌സ് ന്യൂസ് വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments