ഡാളസ്: മനുഷ്യനും മനുഷ്യനും തമ്മില്‍ അറ്റുപോയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണമെന്നും നമ്മുടെ ഭവനങ്ങളില്‍ നിന്നായിരിക്കണം അതിനു തുടക്കം കുറിക്കേണ്ടതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യസുല്‍ത്താന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത.
നാം സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് കുടുംബത്തില്‍ നഷ്ടപെട്ട ബന്ധങ്ങള്‍ പുനം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്, എന്നാല്‍ മാത്രമേ ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ സെപ്റ്റംബര്‍ 10 ചൊവാഴ്ച സംഘടിപ്പിച്ച 539ാമത്തെ സെഷന്‍ സമ്മേളനത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ ഡാളസ്സില്‍ നിന്നും മാര്‍ക്കോസിന്റെ സുവിശേഷം ആധാരമാക്കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റവ. പി സി ജോര്‍ജ്ജ് (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡിട്രോയിറ്റ്, എം.ഐ) പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറോളം പേര്‍ എല്ലാ ചൊവാഴ്ചയിലും ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര്‍ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു. ജന്മദിനവും, വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐ.പി.എല്‍ അംഗങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് സ്വാഗതം ആശംസിക്കുകയും ചെയ്തു.
സാമുവല്‍ തോമസ് (തങ്കച്ചന്‍), ബാള്‍ട്ടിമോര്‍, എം.ഡി മധ്യസ്ഥ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കുര്യന്‍ കോശി, താമ്പാ, ഫ്‌ളോറിഡ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. കോര്‍ഡിനേറ്റര്‍ ടി. എ. മാത്യു, ഹൂസ്റ്റണ്‍, TX നന്ദി പറഞ്ഞു. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിജു ജോര്‍ജ്ജ് സാങ്കേതിക പിന്തുണ നല്‍കി.(വാര്‍ത്ത: പി.പി ചെറിയാന്‍)