ന്യൂഡല്‍ഹി: യുഎസ് ഡോളറുമായി മത്സരിക്കാന്‍ പുതിയ കറന്‍സി തുടങ്ങാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ദോഹ ഫോറത്തില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.ഇന്ത്യ,
റഷ്യ, ചൈന ഉള്‍പ്പെടുന്ന ബ്രിക്സ് അംഗരാജ്യങ്ങള്‍ പുതിയ കറന്‍സി സൃഷ്ടിക്കുകയോ ഡോളറിന് പകരമായി മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജയശങ്കറിന്റെ പരാമര്‍ശം.ബ്രിക്സ് അംഗങ്ങള്‍ ഡോളര്‍ നിരോധന നയം ആരംഭിച്ചാല്‍ 100 ശതമാനം താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അമേരിക്കയുമായി ഇന്ത്യക്ക് നല്ല ബന്ധം ഉണ്ടെന്നു പറഞ്ഞ ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയുക്ത പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് സംഭാവന നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, യുഎസ് ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, ഡോളറിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.