മധുമയ മലരിന് നറുമണമൊഴുകുന്ന പൊന്നോണക്കാലത്തിന് അഴകായി ‘പൊന്നോണ പൂക്കാലം’ എത്തി. വേറിട്ട വരിയും മലയാളിത്വം നിറഞ്ഞ ഈണവുമായി ആസ്വാദക മനസ്സുകൾ കീഴടക്കുകയാണ്’പൊന്നോണ പൂക്കാലം’ ഓണപ്പാട്ട്. ഷെറിൻ ജോബിയുടെ കവിത തുളുമ്പുന്ന വരികൾക്ക് ഈണം പകരുന്നത് ബിനുരാജ് മെഴുവേലിയാണ്. ഭാവസാന്ദ്ര ഗായകൻ മധുബാലകൃഷ്ണനാണ് ആലാപനം.
വൈകാരികതയും ഗ്യഹാതുരതയും നിറയുന്ന ഓണപ്പാട്ട് ആസ്വാദകരിൽ വലിയ ഓളമാണ് സൃഷ്ട്ടിക്കുന്നത്. പ്രവാസി മലയാളിയായ ജെറീഷ് ജോസ്, ജയകൃഷ്ണൻ മൊഴിയോട്ട് എന്നിവർ ചേർന്നാണ് ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്. സുമോദ് ചെറിയാനാണ് സംവിധാനം.