Monday, December 23, 2024
HomeAmericaഎമ്മി അവാർഡ് പ്രഖ്യാപിച്ചു: മലയാളിയായ ജോബിൻ പണിക്കർക്ക് അതുല്യ നേട്ടം

എമ്മി അവാർഡ് പ്രഖ്യാപിച്ചു: മലയാളിയായ ജോബിൻ പണിക്കർക്ക് അതുല്യ നേട്ടം

ന്യുയോർക്ക്: എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കർക്ക് ഈ വർഷത്തെ 5 എമ്മി അവാർഡുകൾ. സ്പെഷൽ വാർത്താ വിഭാഗത്തിലാണ് 5 അവാർഡുകളും. കൊല്ലം കുണ്ടറ സ്വദേശിയായ ജോബിൻ പണിക്കർ ഇതിനോടകം 20 തവണ എമ്മി അവാർഡിന് അർഹനായിട്ടുണ്ട്.

ടെലിവിഷൻ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നാണ് എമ്മി. ലൊസാഞ്ചലസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. യോഹന്നാൻ കോശി പണിക്കരുടെയും ലില്ലിയുടെയും മകനാണ് ജോബിൻ. ഗൊൺസാഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബ്രോഡ്കാസ്റ്റ് ജേണലിസം എന്നിവയിൽ ബിരുദമെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments