Monday, December 23, 2024
HomeScienceഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയായില്ല: അന്തരീക്ഷത്തിൽ കത്തിയമർന്നു

ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയായില്ല: അന്തരീക്ഷത്തിൽ കത്തിയമർന്നു

സൈബീരീയ: ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം കിറുകൃത്യം. കുഞ്ഞന്‍ ഛിന്നഗ്രഹം റഷ്യക്ക് മുകളില്‍ തീഗോളമായി എരിഞ്ഞമര്‍ന്നു. റഷ്യയുടെ വിദൂരഭാഗമായ യക്കൂട്ടിയ പ്രദേശത്തിന് മുകളില്‍ എത്തിയപ്പോഴാണ് ഛിന്നഗ്രഹം കത്തി ചാമ്പലായത്. റഷ്യക്ക് മുകളിലെത്തിയ ഛിന്നഗ്രഹം മനുഷ്യന് യാതൊരു വിധത്തിലും ഭീഷണിയായില്ല.

ഭൂമിയെ ലക്ഷ്യമാക്കി 70 സെന്റീമീറ്റര്‍ മാത്രം വ്യാസമുള്ള ഒരു ഛിന്നഗ്രഹം വരുന്നുവെന്നും അത് സൈബീരിയക്ക് മുകളില്‍ വച്ച് കത്തിത്തീരുമെന്നും ജ്വലിക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ ഉല്‍ക്ക തീഗോളമാകും എന്നായിരുന്നു കൃത്യം സമയം സഹിതം ഇഎസ്എയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് റഷ്യന്‍ പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി എത്തുകയും തീഗോളമായി ആകാശത്ത് എരിഞ്ഞമരുകയും ചെയ്തു.

അതേസമയം, ആദ്യ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും ഭൂമിക്ക് ഭീഷണിയാകില്ലെന്ന് മനസിലായതോടെ ഈ പ്രതിഭാസത്തിന്റെ വീഡിയോ പകര്‍ത്താന്‍ നിരവധി പേര്‍ക്ക് കഴിഞ്ഞു. എബിസി ന്യൂസ് അടക്കം വീഡിയോ പുറത്തുവിട്ടു. കത്തിയമര്‍ന്ന ഉല്‍ക്കയുടെ ഏതെങ്കിലും ഒരു ഭാഗം ഭൂമിയില്‍ പതിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments