Monday, December 23, 2024
HomeWorld'ബ്രെയിൻ റോട്ട്' : ഓക്സ്ഫോർഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദി ഇയർ

‘ബ്രെയിൻ റോട്ട്’ : ഓക്സ്ഫോർഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദി ഇയർ

ലണ്ടൻ: ഒക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഈ വർഷത്തെ വാക്കായി ‘ബ്രെയിൻ റോട്ട്’ തെരഞ്ഞെടുത്തു. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് ‘ബ്രെയിൻ റോട്ട്’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്കിന്റെ ഉപയോഗത്തിൽ 230 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. 1854 ൽ ഹെൻറി ഡേവിഡ് തോറോയുടെ വാൽഡൻ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments