Monday, December 23, 2024
HomeAmericaനിയമങ്ങൾ അനുസരിക്കാത്ത ഭ്രാന്തന്മാരാണ് ഇന്ത്യക്കാർ: വംശീയ വിദ്വേഷവുമായി അമേരിക്കൻ യുവതി, പിന്നാലെ നടപടി

നിയമങ്ങൾ അനുസരിക്കാത്ത ഭ്രാന്തന്മാരാണ് ഇന്ത്യക്കാർ: വംശീയ വിദ്വേഷവുമായി അമേരിക്കൻ യുവതി, പിന്നാലെ നടപടി

ലോസ് ആഞ്ചൽസ്: എയർപോർട്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വംശീയ അധിക്ഷേപം നടത്തി യുവതി. സംഭവത്തിന് പിന്നാലെ അമേരിക്കക്കാരി കാരൻ എന്ന വനിതക്കെതിരെയാണ് നടപടിയെടുത്തത് . ഇവരെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തി. യുണൈറ്റ‍ഡ് എയർലൈൻസ് യാത്രക്കാരിയായിരുന്ന ഇവർ ലോസ് ആഞ്ചൽസ് എയർപോർട്ടിൽ വച്ചായിരുന്നു ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയ യുവതി ബസിലുണ്ടായിരുന്ന വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രാഫർ പർവേസ് തൗഫീക്കും അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യക്കാർ ഭ്രാന്ത്ൻമാരാണെന്ന് ആക്രോശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തൗഫീക്ക് കാമറയിൽ പകർത്തി.“ഷട്ട് അപ്, നിങ്ങളുടെ കുടുംബം ഇന്ത്യയിൽ നിന്നുള്ളതാണ്, നിങ്ങൾക്ക് നിയമങ്ങളോട് യാതൊരു ബഹുമാനവുമില്ല, ഇന്ത്യക്കാർ പ്രാന്തന്മാരാണ്. ” കാരൻ പറഞ്ഞു. ഫ്ലൈറ്റിൽ പ്രവേശിക്കാനായി എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. ഇവർ കുട്ടികളെയും അധിക്ഷേപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments