മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളതും പ്രേക്ഷകർ കാത്തിരിക്കുന്നതുമായ ചിത്രമാണ്, മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ.’ ബ്ലോക്ബസ്റ്റർ ചിത്രമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഏറെക്കാലം നീണ്ടുനിന്ന എമ്പുരാന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ അവസാന ദിവസം എമ്പുരാൻ ലൊക്കേഷനിലെത്തി പൃഥ്വിരാജിന് സർപ്രൈസ് നൽകിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ. ഷൂട്ടിങ് സെറ്റിൽ നേരിട്ടെത്തിയാണ് സൂപ്രിയ പൃഥ്വിയെ ഞെട്ടിച്ചത്. ലൊക്കേഷനിലെത്തുന്നതിന്റെയും പൃഥ്വിയെ കാണ്ടുമുട്ടുന്നതിന്റെയും വീഡിയോ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
https://www.instagram.com/reel/DDB-bZ4yHcc/?igsh=amx5aTdvemxxOHVo
ആരാധകരുടെ ആകാംക്ഷയ്ക്ക് വിമാമമിട്ട് എംപുരാന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് റിലീസ് തീയതിയും പുറത്തുവിട്ടിരുന്നു. മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്.
മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ എത്തുമ്പോൾ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനിൽ പ്രാധാന്യം എന്ന് റിപ്പോർട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളിൽ നിന്ന് മനസിലാകുന്നത്. ഖുറേഷി അബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്‌റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിലുണ്ടാകുമ്പോൾ ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോർട്ട്.