Monday, December 23, 2024
HomeAmericaഅദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയ കേസിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയ കേസിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ കേസിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരായ കേസ് വ്യക്തിയും യുഎസ് നിയമവകുപ്പും തമ്മിലുള്ളതാണ്. കേസെടുക്കുമെന്ന കാര്യം ഇന്ത്യയെ യുഎസ്  അറിയിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 

‘‘അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട വിദേശ സർക്കാരിന്റെ ഏതൊരു അഭ്യർഥനയും പരസ്പര നിയമസഹായത്തിന്റെ ഭാഗമാണ്. എങ്കിലും അതെല്ലാം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. അദാനി കേസുമായി ബന്ധപ്പെട്ട് യുഎസിൽനിന്ന് ഇതുവരെ അഭ്യർഥനയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യവ്യക്തിയുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇന്ത്യൻ സർക്കാർ നിലവിൽ ഇതിന്റെ ഭാഗമല്ല.’’ – രൺധീർ പറഞ്ഞു. 

യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments