കണ്ണൂർ: ചിന്മയ വിദ്യാലയത്തിലെ അധ്യാപികയും നടിയും അവതാരകയുമായ ആനന്ദ ജ്യോതിയുടെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. കോഴിക്കോട് എംവി ആർ കാൻസർ സെൻ്ററിൽ ചികിത്സയിലാണ് ആനന്ദജ്യോതി. ഭാരിച്ച ചികിത്സച്ചെലവ് കുടുംബത്തിനു താങ്ങാനാകാത്തതിനാൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ.സുധാകരൻ, പി.സന്തോഷ് കുമാർ എന്നിവർ മുഖ്യരക്ഷാധികാരികളും മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, കെ.വി.സുമേഷ് എംഎൽഎ എന്നിവർ രക്ഷാധികാരികളുമാണ്. മഹേഷ് ബാലിഗ ചെയർമാനും എൻ.ഇ. പ്രിയംവദ കൺവീനറുമായുള്ള കമ്മിറ്റിയാണു പണം സ്വരൂപിക്കുന്നത്. 2017 ൽ ക്യാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്‌തു ആനന്ദ ജ്യോതി ശ്രദ്ധേയയായിരുന്നു.
സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ: ആനന്ദജ്യോതി എ.കെ, കനറാ ബാങ്ക് 110212261585, IFSC- CNRB0001139, തെക്കീബസാർ, കണ്ണൂർ.