ജീവിതത്തിന്റെ ആഴവും നന്മയും നിറഞ്ഞ വാക്ക്. നന്ദിയോളം മറ്റൊരു വലിയ ലോകമില്ല. ഹൃദയത്തിന്റെ ഭാഷയും സ്‌നേഹത്തിന്റെ അടയാളവുമാണത്. ആവോളം നന്ദി ചൊല്ലാന്‍ താങ്ക്‌സ് ഗിവിംഗ് ഡേ വരവായി.
അമേരിക്കയുടെ മഹത്തായ പാരമ്പര്യത്തിന്റെ സൂചനകൂടിയാണ് ഈ സുദിനം. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ ആചാരത്തിനെ ഇന്നും നമ്മള്‍ ഹൃദയത്തോടെ ചേര്‍ക്കുന്നുവെന്നതാണ് ശ്രദ്ധേയം. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും വലിയ സന്ദേശമാണ് ഈ ദിവസത്തിന് നമ്മോടു പറയാനുള്ളത്.
നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച്ച താങ്ക്‌സ് ഗിവിങ് ദിനമായി പ്രഖ്യാപിച്ചത് 1789ല്‍ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍ ആണ്. അന്നുമുതല്‍ ഇന്നോളം ഈ ദിനത്തെ ഹൃദയത്തോടെ ചേര്‍ത്തു വയ്ക്കുകയാണ് ഓരോ അമേരിക്കന്‍ നിവാസിയും. 1621 ഒക്ടോബറിലാണ് ആദ്യത്തെ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം നടന്നത്.
ദൈവത്തിനോടുള്ള നന്ദി ചൊല്ലാനുള്ള ഏറ്റവും സവിശേഷമായ ദിനം തന്നെയാണത്. കര്‍ഷകരുടെ സമൃദ്ധമായ വിളവെടുപ്പ് കാലത്തെ സവിശേഷമായ നിമിഷങ്ങള്‍ കൂടിയാണിത്. നല്ലവിളവിനും സമൃദ്ധിക്കും അവര്‍ ദൈവത്തിനോട് നന്ദി പറയാന്‍ ഒത്തുകൂടുന്നതും ഈ ദിവസത്തിലാണ്.
ഏവര്‍ക്കും മലയാളി ടൈംസിൻ്റെ ഹൃദ്യമായ താങ്ക്‌സ് ഗിവിംഗ് ഡേ ആശംസകള്‍…