Monday, December 23, 2024
HomeNewsഇസ്രയേൽ നാവിക താവളം ആക്രമിച്ച് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

ഇസ്രയേൽ നാവിക താവളം ആക്രമിച്ച് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

ജറുസലേം : ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ല ഇസ്രയേലിൽ വൻ തോതിൽ റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലിലേക്ക് 160 റോക്കറ്റുകൾ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

തെക്കൻ ഇസ്രയേലിലെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ഹിസ്ബുല്ല പറയുന്നത്. ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാ‌ന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ലെബനനില്‍ ആറ് ഇസ്രയേൽ ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments