തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. പാലക്കാടൻ കോട്ടകളിൽ ആവേശം നിറച്ച് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മിന്നും ജയം. ചേലക്കര ചെങ്കോട്ടയാക്കി എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയമാണ് നേടിയത്. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് കണക്കുകൂട്ടലിലായിരുന്നു എൽഡിഎഫ്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.