Monday, December 23, 2024
HomeAmericaആശ്വാസം: ഇന്ത്യൻ യാത്രക്കാർക്കായുള്ള അധിക സുരക്ഷാ പരിശോധന പിൻവലിച്ച് കാനഡ

ആശ്വാസം: ഇന്ത്യൻ യാത്രക്കാർക്കായുള്ള അധിക സുരക്ഷാ പരിശോധന പിൻവലിച്ച് കാനഡ

ഒട്ടോവ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായുള്ള അധിക സുരക്ഷാ സ്‌ക്രീനിങ് പരിശോധനാ നടപടി പിൻവലിച്ച് കാനഡ. അധിക സ്‌ക്രീനിങ് പരിശോധന പിൻവലിക്കാനുള്ള നടപടിയെക്കുറിച്ച് കനേഡിയൻ ഗതാഗതവകുപ്പ് മന്ത്രി അനിത ആനന്ദിന്റെ ഓഫീസാണ് വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ആരംഭിച്ച സ്‌ക്രീനിങ് പരിശോധന ദിവസങ്ങൾക്കുള്ളിലാണ് കാനഡ ഒഴിവാക്കിയത്. ജാഗ്രതയെത്തുടർന്നാണ് സ്‌ക്രീനിങ് പരിശോധന കർശനമാക്കിയതെന്ന് ഗതാഗത മന്ത്രി പരിശോധന ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ചു.

നയതന്ത്ര ബന്ധം കൂടുതൽ വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി കർശന സുരക്ഷാ പരിശോധനയുമായി കാനഡ രംഗത്തുവന്നത്. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർ കർശന സുരക്ഷാ സ്‌ക്രീനിങ് നടപടികൾക്ക് വിധേയരാകേണ്ടി വന്നു. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തിൽ കനേഡിയൻ ഗതാഗതമന്ത്രി അനിത ആനന്ദ് അന്ന് പ്രതികരിച്ചത്. വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയർ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരുന്നു. ഇതിനായി കൂടുതൽ സജീകരണങ്ങൾ ഒരുക്കിയായിരുന്നു വിമാനത്താവളങ്ങൾ പ്രവർത്തിച്ചിരുന്നത്. ടൊറന്റോയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാർ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയിൽ മാറ്റങ്ങൾ വന്നത് സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments