അറ്റ്‌ലാന്റ : അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ പ്രഫസറായ ഡോ. ശ്രീറാം സിംഗ് (58) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. യുപി സ്വദേശിയാണ്. ഡോ. ശ്രീറാം സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് സംഘം വെടിയുതിര്‍ത്തത്. ഏറെ നാളായി ഇദ്ദേഹം അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു.
അറ്റ്‌ലാന്റയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ഇടയിലാണ് ഡോക്ടര്‍ക്ക് വെടിയേറ്റത്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹം ജോലി ഉപേക്ഷിച്ച് ചില ബിസിനസ്സുകള്‍ ആരംഭിച്ചിരുന്നു. മറ്റു ചില വ്യക്തികളുടെ സഹകരണത്തോടെയാണ് അദ്ദേഹം ബിസിനസ്സ് സംരംഭങ്ങള്‍ നടത്തി വന്നത്. ബിസിനസ്സില്‍ അദ്ദേഹച്ചിന് ചില ശത്രുക്കളുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1990 മുതല്‍ അറ്റ്‌ലാന്റ അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡോ. ശ്രീറാം.