Sunday, December 22, 2024
HomeObituaryസിനിമാ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു

സിനിമാ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമാ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടൻ ബാലൻ കെ.നായരുടെ മകനാണ്.

സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയമാകുന്നത്.

നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments