2024 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രമെഴുതി ഡെൻമാർക്ക്. 21കാരിയായ വിക്ടോറിയ കെജർ ജേതാവായി. സൗന്ദര്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ആദ്യ വിജയമാണിത്. 2023 ലെ മിസ് യൂണിവേഴ്സ് പട്ടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു.
മെക്സിക്കോയുടെ മരിയ ഫെർണാണ്ട ബെൽട്രാൻ ആണ് ഫസ്റ്റ് റണ്ണറപ്പ്. നൈജീരിയയുടെ സിനിഡിമ്മ അഡെറ്റ്ഷിനയാണ് സെക്കന്റ് റണ്ണറപ്പ്. 73ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് 125 എൻട്രികളാണ് ലഭിച്ചത്. മത്സരത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം എൻട്രികൾ ലഭിച്ചത് ഇത്തവണയാണ്. 2018 ലെ 94 എന്ന റെക്കോർഡ് ആണ് 2024 ൽ തിരുത്തിയത്.