ബംഗളുരു: ഉള്ളാലിൽ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂർ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റ് രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.