Wednesday, October 7, 2026
HomeNewsഓസ്കർ ജേതാവും പ്രശസ്ത നടിയുമായ ഇവാ മാരി സെയിന്റ് അന്തരിച്ചു

ഓസ്കർ ജേതാവും പ്രശസ്ത നടിയുമായ ഇവാ മാരി സെയിന്റ് അന്തരിച്ചു

ഓസ്കർ ജേതാവും പ്രശസ്ത നടിയുമായ ഇവാ മാരി സെയിന്റ് (102) അന്തരിച്ചു. ലോസ് ഏഞ്ചൽസിലെ വസതിയിൽ കുടുംബാംഗങ്ങൾക്കൊപ്പം സ്വാഭാവിക കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്ന് പബ്ലിസിസ്റ്റ് ജെഫ് സാൻഡേഴ്സൺ അറിയിച്ചു.ഏഴ് പതിറ്റാണ്ട് നീണ്ട കരിയറിൽ ഹോളിവുഡിലെ ഏറ്റവും മനോഹരവും കഴിവുറ്റതുമായ നടിമാരിൽ ഒരാളായി അവർ അറിയപ്പെട്ടു. ആൽഫ്രഡ് ഹിച്ച്കോക്ക്, ഏലിയ കസാൻ തുടങ്ങിയ ഇതിഹാസ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അവർ സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി.

വാട്ടർഫ്രണ്ട്’ ആയിരുന്നു ഇവാ മാരി സെയിന്റിന്റെ ആദ്യ സിനിമ. എന്നാൽ ആദ്യ സിനിമയിൽ തന്നെ അവർ ഹോളിവുഡിനെ ഞെട്ടിച്ചു. മാർലൺ ബ്രാൻഡോ നായകനായ, ഏലിയ കസാൻ സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമയിൽ ഈഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടിക്കുള്ള ഓസ്കർ അവർ സ്വന്തമാക്കി.ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘ഓൺ ദ വാട്ടർഫ്രണ്ട്’ മാർലൺ ബ്രാൻഡോക്കും ഓസ്കർ നേടിക്കൊടുത്തു. ലിയോനാർഡ് ബേൺസ്റ്റീൻ ആയിരുന്നു സംഗീതം. ബ്രാൻഡോയുടെ ആക്രോശിക്കുന്ന ബോക്സറിന് എതിരെ ശാന്തവും മനോഹരവുമായ ഈഡിയായി എത്തിയ സെയിന്റിന്റെ പ്രകടനം പിന്നീട് നിരൂപകർ ആ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തി.

ഓൺ ദ വാട്ടർഫ്രണ്ടിന്റെ വിജയത്തിന് ശേഷം ഹോളിവുഡ് അവരുടെ കാൽക്കൽ ആയിരുന്നു. 1959ൽ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ എക്കാലത്തെയും മാസ്റ്റർപീസായ ‘നോർത്ത് ബൈ നോർത്ത് വെസ്റ്റിൽ’ കാരി ഗ്രാന്റിന്റെ നായികയായി അവർ എത്തി. ഇരട്ടച്ചാരവേഷം ചെയ്യുന്ന ഫെം ഫെറ്റാലായി സെയിന്റിനെ തിരഞ്ഞെടുത്തത് അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാൽ ആ വേഷം അവർ അതിഗംഭീരമാക്കി.പെർഫെക്ഷനിസ്റ്റായ ഹിച്ച്കോക്ക് തന്റെ നായികമാരെ വളരെയധികം നിയന്ത്രിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിൽ കുപ്രസിദ്ധനായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് അവർ ഒരിക്കലും ഒന്നിച്ച് പ്രവർത്തിച്ചില്ല. 1960ൽ ഓട്ടോ പ്രെമിംഗറുടെ ‘എക്സോഡസിൽ’ പോൾ ന്യൂമാനൊപ്പം, 1962ൽ ജോൺ ഫ്രാങ്കൻഹൈമറുടെ ‘ഓൾ ഫാൾ ഡൗണിൽ’ വാറൻ ബീറ്റിയുടെ നായികയായും അവർ തിളങ്ങി.”

ഓസ്കർ നേടി രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ മൂത്ത മകൻ ഡാരൽ ജനിച്ചത് എന്നത് മറ്റൊരു ചരിത്രം. അരനൂറ്റാണ്ടിന് ശേഷം 2006ൽ ‘സൂപ്പർമാൻ റിട്ടേൺസ്’ എന്ന ബ്ലോക്ക്ബസ്റ്ററിൽ സൂപ്പർമാന്റെ വളർത്തമ്മയായി അവർ വലിയ തിരിച്ചുവരവ് നടത്തി.90കൾ പിന്നിട്ട ശേഷവും അവർ തിരക്കിലായിരുന്നു. കോളിൻ ഫാരലിനും റസ്സൽ ക്രോയ്ക്കുമൊപ്പം ‘വിന്റേഴ്സ് ടെയിൽ’ (2014), ‘മരിയറ്റ് ഇൻ എക്സ്റ്റസി’ (2019) എന്ന ചിത്രത്തിൽ മദർ സുപ്പീരിയറായും വേഷമിട്ടു. സിനിമയെക്കാൾ ടെലിവിഷനായിരുന്നു അവർക്ക് പ്രിയം.

ലൈവ് ടെലിവിഷൻ ഡ്രാമകളിലൂടെയാണ് അവർ അഭിനയം പഠിച്ചത്. 1990ൽ ‘പീപ്പിൾ ലൈക്ക് അസ്’ എന്ന മിനി സീരീസിലെ ധനികയായ വിധവയുടെ വേഷത്തിന് അവർ എമ്മി അവാർഡും നേടി. നാടകത്തോടുള്ള അഭിനിവേശം അവരെ അഭിനയത്തിന്റെ ലോകത്ത് എത്തിച്ചു.ന്യൂയോർക്കിലെ ഹെർബർട്ട് ബെർഗോഫ് സ്റ്റുഡിയോയിലും പിന്നീട് കസാൻ തന്നെ സ്ഥാപിച്ച ആക്ടേഴ്സ് സ്റ്റുഡിയോയിലുമാണ് അവർ പരിശീലനം നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments