Monday, December 23, 2024
HomeBreakingNewsഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വം​ശ​ഹ​ത്യ​യാ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം വേണം –മാർപാപ്പ

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വം​ശ​ഹ​ത്യ​യാ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം വേണം –മാർപാപ്പ

റോം: ​ഗസ്സയിലെ ഇസ്രയേലിന്‍റെ സൈനിക നീക്കം വംശഹത്യയാണോ എന്ന് പരിശോധിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റിപ്പോർട്ട്. ചൊവ്വാഴ്ച പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ‘ഹോ​പ് ​നെ​വ​ർ ഡി​സ​പോ​യി​ന്റ്സ്. ​പി​ൽ​ഗ്രിം​സ് ടു​വാ​ഡ്സ് എ ​ബെ​റ്റ​ർ വേ​ൾ​ഡ്’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് മാ​ർ​പാ​പ്പ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​റ​യു​ന്ന​ത്.

മാ​ർ​പാ​പ്പ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹെ​ർ​ണ​ൻ റെ​യ്സ് അ​ൽ​കൈ​ഡാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്. ഗസ്സയിൽ നടക്കുന്നത് വംശഹത്യയുടെ ലക്ഷണങ്ങളുള്ള കാര്യമാണ്. അന്താരാഷ്ട്ര നിയമജ്ഞരും സംഘടനകളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ശ്രദ്ധാപൂർവ്വം അന്വേഷിക്കണം -മാർപാപ്പ പറഞ്ഞു.

മാർപാപ്പയുടെ പരാമർശത്തോട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ, ല​ബ​നാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ധാ​ർ​മി​ക​മാ​ണെ​ന്നും യു​ദ്ധ​ച​ട്ട​ങ്ങ​ൾ സൈ​ന്യം ലം​ഘി​ച്ച​താ​യും സെ​പ്റ്റം​ബ​റി​ൽ മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments