ലോസ് ഏഞ്ചൽസ് (എപി) : കരടികളുടെ വേഷം ധരിച്ച് കാറുകളിൽ കേടുപാടുകൾ വരുത്തി ഇൻഷുറൻസ് തട്ടിയെടുത്ത സംഘം പിടിയിൽ. വീഡിയോകളിൽ സംശയം തോന്നി പരിശോധിച്ച പൊലീസ് സംഘമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. “ഓപ്പറേഷൻ ബിയർ ക്ലാവ്” എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിലൂടെ കാലിഫോർണിയ ഇൻഷുറൻസ് ഡിപ്പാർട്ട്‌മെൻ്റ് ബുധനാഴ്ച നാല് ലോസ് ഏഞ്ചൽസ് നിവാസികളെയാണ് അറസ്റ്റ് ചെയ്തത്.
കരടി തങ്ങളുടെ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്ന് അവകാശപ്പെട്ട് മൂന്ന് ഇൻഷുറൻസ് കമ്പനികളെ ഏകദേശം $142,000 രൂപയാണ് കബളിപ്പിച്ചതിന്. ജനുവരിയിൽ സാൻ ബെർണാർഡിനോ പർവതനിരകളിൽ നിന്ന് ഒരു കരടി റോൾസ് റോയ്‌സിനും രണ്ട് മെഴ്‌സിഡസിനും ഉള്ളിലേക്ക് നീങ്ങുന്നതിൻ്റെ വീഡിയോ ഫൂട്ടേജ് ഇൻഷുറൻസ് കമ്പനികൾക്ക് നാശനഷ്ട ക്ലെയിമുകളുടെ ഭാഗമായി സംഘം നൽകിയിരുന്നു. ഇൻഷുറൻസ് വകുപ്പിന് നൽകിയ ഫോട്ടോകളിൽ ഇരിപ്പിടങ്ങളിലും വാതിലുകളിലും പോറലുകൾ പോലെ കാണപ്പെടുന്നത് കാണാം. വീഡിയോ കണ്ട കമ്പനി അത് കരടിയല്ല, കരടി വേഷത്തിൽ ഉള്ള ആളാണെന്ന് തുടക്കത്തിൽ തന്നെ സംശയിച്ചതാണ് വഴിത്തിരിവായത്.
അറസ്റ്റിലായ നാലുപേർക്കും അഭിഭാഷകരുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വകുപ്പ് മൂന്ന് വീഡിയോകളാണ് അവലോകനം ചെയ്തു. ” കരടി സ്യൂട്ടിൽ ഒരു മനുഷ്യനാണെന്ന്” ഇൻഷുറൻസ് വകുപ്പ് പറഞ്ഞു. ഒരു സെർച്ച് വാറണ്ട് നടപ്പിലാക്കിയ ശേഷം, ഡിറ്റക്ടീവുകൾ പ്രതികളുടെ വീട്ടിൽ നിന്ന് കരടി വേഷവും കണ്ടെത്തി.