ന്യൂയോർക്ക്: 10 മില്യൺ ഡോളർ വിലമതിക്കുന്ന 1,400 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നൽകിയതായി മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരിക നൽകുന്ന സംരംഭത്തിൻ്റെ ഭാഗമായാണ് നടപടി. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. വലിയ മൂല്യം വരുന്ന ഇവ ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നതോടെ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.
അനധികൃതമായി വിൽക്കുകയും മ്യൂസിയത്തിന് സംഭാവന നൽകുകയും ചെയ്യുന്നതിനുമുമ്പ് മധ്യ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കടത്തപ്പെട്ട നർത്തകിയുടെ മണൽക്കല്ല് ശില്പവും ഇവയിൽ ഉൾപ്പെടുന്നുണ്ട്.
മോഷ്ടിച്ച പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സാംസ്കാരിക സ്വത്ത് സംരക്ഷിക്കുന്നതിനു മുള്ള കരാറിൽ ജൂലൈയിൽ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു.