Tuesday, December 24, 2024
HomeAmericaഇലോണ്‍ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്‍റെ ക്യാബിനറ്റില്‍; ഭരണം പൊളിച്ചെഴുതുമെന്ന് ട്രംപ്

ഇലോണ്‍ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്‍റെ ക്യാബിനറ്റില്‍; ഭരണം പൊളിച്ചെഴുതുമെന്ന് ട്രംപ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പണവും പിന്തുണയും നല്‍കിയ ഇലോണ്‍ മസ്കിനും വിവേക് രാമസ്വാമിക്കും ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തം നല്‍കി ഡോണള്‍ഡ് ട്രംപ്. ഇരുവരും പുതുതായി രൂപീകരിച്ച ‘സര്‍ക്കാരിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍’ വകുപ്പിന്‍റെ ചുമതല നിര്‍വഹിക്കും. ഭരണസംവിധാനത്തിന്‍റെ പൊളിച്ചെഴുത്താണ് വകുപ്പിന്‍റെ ലക്ഷ്യം. അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനസംഘടന എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിലുണ്ട്.

സ്വകാര്യമേഖലയുടെ, പ്രത്യേകിച്ച് മസ്കും വിവേകും പ്രതിനിധീകരിക്കുന്ന ബിസിനസ് മേഖലകളുടെ പ്രധാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ അവരെത്തന്നെ ചുമതലപ്പെടുത്തുകയാണ് ട്രംപ് ചെയ്തത്. ‘ചെറിയ സര്‍ക്കാര്‍ – കാര്യക്ഷമമമായ ഭരണം’ എന്നാണ് ഇവരുടെ നിയമനം അറിയിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചത്. ‘ഇത് ഞങ്ങളുടെ കാലത്തെ മാന്‍ഹറ്റന്‍ പ്രോജക്ട് ആയിരിക്കും.’ രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് നിര്‍മിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് മാന്‍ഹറ്റന്‍ പ്രോജക്ട്

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‍‍ല, സമൂഹമാധ്യമമായ എക്സ്, റോക്കറ്റ് കമ്പനി സ്പേസ് എക്സ് എന്നിവയുടെ ഉടമയാണ് ഇലോണ്‍ മസ്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ മസ്ക് ആയിരുന്നു. അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയാണ് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നോമിനേഷനുവേണ്ടി മല്‍സരിച്ചെങ്കിലും ഇടയ്ക്കുവച്ച് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്‍മാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ മസ്ക് ആയിരുന്നു. അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയാണ് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നോമിനേഷനുവേണ്ടി മല്‍സരിച്ചെങ്കിലും ഇടയ്ക്കുവച്ച് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്‍മാറുകയായിരുന്നു.

പുതുതായി രൂപീകരിച്ച വകുപ്പിന്‍റെ പേരും ഇലോണ്‍ മസ്ക് പ്രൊമോട്ട് ചെയ്യുന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരും തമ്മിലുള്ള സാമ്യവും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഡോഗ് (DOGE) എന്നാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സിയുടെ ചുരുക്കപ്പേര്. ഡോഗ് കോയിന്‍ എന്നാണ് ട്രംപിന്‍റെ ക്രിപ്റ്റോ കറന്‍സിയുടെ പേര്. 2026 ജൂലൈ നാലിന് പുതിയ വകുപ്പില്‍ ഇവരുടെ ജോലി പൂര്‍ത്തിയാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments