Monday, December 23, 2024
HomeAmericaഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രതിഷേധ രീതിയുമായി സ്ത്രീകൾ രംഗത്ത്

ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രതിഷേധ രീതിയുമായി സ്ത്രീകൾ രംഗത്ത്

വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രതിഷേധ രീതിയുമായി സ്ത്രീകൾ രംഗത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഫലങ്ങൾ പുറത്തുവന്നത്. കേവലഭൂരിപക്ഷം മറികടന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് ഡെമോക്രാ​റ്റിക് സ്ഥാനാർത്ഥിയായ കമലഹാരിസനെ പരാജയപ്പെടുത്തിയത്.


ഇതോടെ ട്രംപിന്റെ വിജയത്തിൽ നിരവധി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്ത്രീകളുടെ വേറിട്ട പ്രതിഷേധ രീതി സോഷ്യൽമീഡിയയിലും ശ്രദ്ധേയമായി. അദ്ദേഹം അധികാരമേ​റ്റാൽ ഗർഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാ​റ്റം വരുമെന്ന ഭയത്തിലാണ് സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇതോടെയാണ് അമേരിക്കൻ സ്ത്രീകൾ ലൈംഗിക സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറിയൻ സ്ത്രീപക്ഷവാദികളടെ ‘4ബി മൂവ്‌മെന്റ് ‘ എന്ന പ്രതിഷേധരീതിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്ക പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ 2019ലാണ് 4ബി മൂവ്‌മെന്റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷൻമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾ ഈ ആശയത്തിന് രൂപം നൽകിയത്. ഭിന്നലിംഗ ബന്ധങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു സ്ത്രീകൾ. നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിന്റെ വക്താക്കൾ മുന്നോട്ട് വച്ചത്. ട്രംപ് വിജയിച്ചാൽ ലൈംഗികതയിൽ ഏർപ്പെടില്ല, ഡേ​റ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നൽകില്ല, കുഞ്ഞുങ്ങൾക്ക് ജന്മം നൽകില്ല എന്നതായിരുന്നു ഇവരുടെ പ്രധാന സമരരീതികൾ.

ഈ പ്രസ്ഥാനം വന്നതോടെ ദക്ഷിണ കൊറിയയിലെ ജനസംഖ്യയിൽ ചെറിയ രീതിയിലുളള കുറവ് സംഭവിച്ചു. ഇത് സോഷ്യൽമീഡിയയിലും ലോകമൊട്ടാകെയും വലിയ രീതിയിലുളള ചർച്ചകൾക്കും വഴിയൊരുക്കി. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചാൽ സ്ത്രീകൾക്കെതിരായിട്ടുളള നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് കമല ഹാരിസൺ പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ ഗർഭഛിദ്രം പൂർണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകൾക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമർശങ്ങൾ നടത്തിയതും കടുത്ത വിമർശനങ്ങൾക്ക് കാരണമായി.തിരഞ്ഞെടുപ്പിൽ കമല ഹാരിസൺ പരാജയപ്പെട്ടതിൽ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കൻ സ്ത്രീകൾ ആരോപിക്കുന്നത്. ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത് അമേരിക്ക സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ സോഷ്യൽമീഡിയയിൽ പ്രതികരിച്ചു. പുരുഷൻമാർ എപ്പോഴും സ്ത്രീകൾക്കെതിരാണെന്ന് പറഞ്ഞ് ഒരു യുവതി കരയുന്ന വീഡിയോ ടിക്ക്‌ടോക്കിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ
നിങ്ങളുടെ ഇൻബോക്സിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments