സജു വർഗീസ് (ഫോമാന്യൂസ് ടീം)
കേരളത്തിലായാലും അമേരിക്കയിൽ ആയാലും മലയാളിക്ക് എന്താവശ്യം വന്നാലും അവിടെ ഫോമയുണ്ട്. പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും എന്ന് വേണ്ട, ഏത് അത്യാവശ്യ നിമിഷത്തിലും മലയാളിക്ക് ഒരു വിളിപ്പാടകലെ ഫോമ ഉണ്ട്. ദേശമെന്നോ ജാതി എന്നോ, മതമെന്നോ, രാഷ്ട്രീയമെന്നോ വ്യത്യാസമില്ലാതെ ഫോമാ എന്നും കൂടെ ഉണ്ടാകും. അത് ഉറപ്പാണ്.
കഴിഞ്ഞ കൺവെൻഷൻ സമയത്ത് ഒരു സുഹൃത്ത് വീണ് കാലൊടിഞ്ഞ അവസരത്തിൽ പുന്റക്കാന മുതൽ ഒക്കലഹോമ വരെ കൂടെ ഉണ്ടായിരുന്ന ഫോമാ സുഹൃത്തുക്കൾ, ബേബി മണക്കുന്നേൽ, മാത്യൂസ് മുണ്ടക്കൻ, സുബിൻ കുമാരൻ, റോയ് മാത്യു, മാത്യു ഫ്രാൻസിസ് തുടങ്ങിയ സുഹൃത്തുക്കൾക്കും ഫോമക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് അദ്ദേഹം പല ആവർത്തി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന, സമസ്ത മേഖലകളിലും പ്രവർത്തന മികവ് തെളിയിച്ച കരുത്തരായ നേതാക്കളുമായി 2024- 2026 പ്രവർത്തന ഉദ്ഘാടനം ഹൂസ്റ്റനിൽ നടന്നത് ചരിത്ര മുഹൂർത്തമായി.
രണ്ടര മില്യൺ ഡോളറിന്റെ മഹത്തായ പദ്ധതികളാണ് മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് വരുന്ന യുവജനങ്ങളുടെ സാന്നിധ്യമാണ് മറ്റ് വ്യത്യസ്തമായ ഒരു കാഴ്ച. ഫോമാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തതും യുവതലമുറയുടെ ആവേശം വർധിപ്പിക്കാൻ കാരണമായി. യൂത്ത് കൺവെൻഷനും അതോടൊപ്പം ഏകദേശം 5,000ൽ പരം ആളുകളെ അണിനിർത്തിക്കൊണ്ട് നടത്തുവാൻ പോകുന്ന ഹൂസ്റ്റൻ കൺവെൻഷനും വ്യത്യസ്തമായ അനുഭവമായിരിക്കും എന്ന കാര്യത്തിൽ മാറ്റമില്ല.
വ്യക്തമായ കാഴ്ചപ്പാടും നിലപാടുകളും മുന്നോട്ടു വച്ചുകൊണ്ട്, ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നനൽകിക്കൊണ്ട് , ബേബി മണക്കുന്നേലിന്റെ ധീര നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ്, ജോയിൻ്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരടങ്ങിയ ടീം അധികാരം ഏറ്റെടുത്തതോടെ ഫോമാ അതിന്റെ പുതിയ തലത്തിലേക്ക് ചുവടുവച്ചുകഴിഞ്ഞു
തങ്ങളുടെ രണ്ടുവർഷക്കാലയളവിലെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള പുതിയ ബജറ്റിൽ ഹെൽപ്പിങ് ഹാൻഡ്‌സ് പ്രോഗ്രാമുകൾ, വയനാട് ഹൌസിംഗ് പ്രോജക്ട് എന്നിവയ്ക്കും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കും എന്ന് പുതിയ ഭരണ സമിതി വ്യക്തമാക്കിക്കഴിഞ്ഞു. ഒപ്പം, ആധുനിക കാലഘട്ടത്തിന്റെ ആവശ്യഘടകങ്ങളിലൊന്നായ ‘റിട്ടയർമെൻ്റ് ഹോം’ എന്ന സപ്ന പദ്ധതി നടപ്പാക്കുന്നതിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും.