Monday, December 23, 2024
HomeAmericaപ്രസിഡന്റ് തെരഞ്ഞെടുപ്പ് : സർവേകളിൽ മേൽക്കൈ നേടി കമല ഹാരിസ്

പ്രസിഡന്റ് തെരഞ്ഞെടുപ്പ് : സർവേകളിൽ മേൽക്കൈ നേടി കമല ഹാരിസ്

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയ അമേരിക്കയിൽ അഭിപ്രായ സർവേകളിൽ മേൽക്കൈ പുലർത്തി ഇന്ത്യൻ വംശജയായ കമല ഹാരിസ്. പ്രായവും പ്രകടനവും കടുത്ത ആശങ്കയുയർത്തിയതിനെ തുടർന്ന് ജോ ബൈഡൻ പിൻവാങ്ങിയതിനു പിന്നാലെ ഡെമോക്രാറ്റ് പ്രതിനിധിയായി അങ്കം കുറിക്കാനിറങ്ങിയ നിലവിലെ വൈസ് പ്രസിഡന്റിന് ട്രംപിനേക്കാൾ ജനപിന്തുണ നൽകുന്ന ഫലങ്ങളാണ് ഏറ്റവുമൊടുവിലേത്.

കഴിഞ്ഞ 10 ദിവസത്തെ പ്രകടനം പരിഗണിച്ച് ബ്രിട്ടീഷ് പത്രം ഗാർഡിയൻ നടത്തിയ സർവേയിൽ കമല 47.5 ശതമാനം വോട്ടു നേടുമ്പോൾ ട്രംപിന് 43.9 ശതമാനം പേരുടെ പിന്തുണയുണ്ട്. കമല മത്സരഗോദയിലിറങ്ങിയ ശേഷം ആദ്യ സ്ഥാനാർഥി സംവാദം ചൊവ്വാഴ്ച അരങ്ങേറാനിരിക്കെയാണ് പുതിയ സൂചനകൾ.

ഇരുവശത്തും മാറിമറിയുകയോ നേരിയ വോട്ടിന് മാത്രം ജയിപ്പിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങളിലെ വോട്ടുകൾ ഇതോടെ കൂടുതൽ നിർണായകമാകുമെന്നുറപ്പാണ്. നോർത്ത് കരോലൈന, പെനിസൽവേനിയ, ജോർജിയ, നെവാദ, അരിസോണ, മിഷിഗൻ, വിസ്കോൺസൻ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങൾ വിധി നിർണയിക്കുമെന്നാണ് സൂചന.

ഇവയടക്കം 50 സംസ്ഥാനങ്ങളിലായി 539 ഇലക്ടറൽ കോളജ് വോട്ടുകളുള്ള രാജ്യത്ത് 270 എണ്ണം നേടുന്നവരാണ് ജയിക്കുക. ബൈഡന്റെ പ്രായവും പ്രകടനവുമാണ് ട്രംപ് ആയുധമാക്കിയിരുന്നതെങ്കിൽ കമല ഹാരിസിനെ വംശീയമായി ലക്ഷ്യമിട്ടാണ് ട്രംപിന്റെ കാമ്പയിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments