വാഷിങ്ടൺ: അമേരിക്കയിൽ സമീപകാലത്ത് രൂപമെടുത്ത ഹിന്ദു സംഘടനയായ ‘ഹിന്ദൂസ് ഫോർ അമേരിക്ക ഫസ്റ്റ്’ ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണക്കുക ഇന്ത്യൻ വംശജയായ കമല ഹാരിസിനു പകരം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ.
ഇരുപക്ഷവും കടുത്ത മത്സരം നടത്തുന്ന പെനിസൽവേനിയ, ജോർജിയ, നോർത്ത് കരോലൈന എന്നിവിടങ്ങളിൽ കമല ഹാരിസിനെതിരെ പ്രചാരണം സജീവമാക്കുമെന്ന് സംഘടന ചെയർമാനും സ്ഥാപകനുമായ ഉത്സവ് സൻഡുജ പറഞ്ഞു.
ട്രംപ് മോദിയുമായി ഏറ്റവും മികച്ച ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും എന്നാൽ, ഇന്ത്യ- യു.എസ് ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുന്നതാണ് കമല ഹാരിസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.