യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലമറിഞ്ഞ സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. 211 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ഇതേവരെ ലഭിച്ചത്. കമലയ്ക്ക് 117 ഇലക്ടറല്‍ വോട്ടുകളും ലഭിച്ചു. തിരഞ്ഞെടുപ്പിലെ നിര്‍ണായക ഏഴുസംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പുരോഗമിക്കുകയാണ്. 19 ഇലക്ടറല്‍ വോട്ടുകളുള്ള പെനിസില്‍വേനിയയിലും 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോനയിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. മിഷിഗനിലും വിസ്കോന്‍സിനിലും കമല മുന്നേറുമ്പോള്‍ ജോര്‍ജിയയിലും നോര്‍ത്ത് കരോളൈനയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്.