ദൈവ സ്നേഹത്തിൻ്റെ ആഴവും വ്യാപ്തിയും നിറഞ്ഞ മനമറിയും ദൈവം ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാക്കുന്നു. മനുജകുലത്തിന് ആശ്വാസമായി മാറിയ ദൈവത്തിൻ്റെ കാരുണ്യം നിറഞ്ഞ ഗാനത്തിന് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഷാജി തയ്യിലാണ് ഗാനരചന. അനൂപ് കൃഷ്ണൻ ഈണം പകർന്ന വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മാർട്ടിൻ പനക്കലാണ്. ഓർക്കസ്ട്ര ലിജിൻ ജോയ്.
പ്രവാസിയായ ഷാജി തയ്യിൽ ക്രിസ്തീയ ഗാനരചനയിലെ സജീവ സാന്നിധ്യമാണ്. കാരുണ്യ കടലാണ് ആദ്യ സംഗീത ആൽബം. പതിനാലോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.