Sunday, December 22, 2024
HomeAmericaകടുത്ത മത്സരവുമായി കമലയും ട്രംപും

കടുത്ത മത്സരവുമായി കമലയും ട്രംപും

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിക്കാനിരിക്കെ പ്രവചനാതീതമെന്നു കരുതുന്ന സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമലാ ഹാരിസും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ കടുത്ത പോരാട്ടമെന്നാണു പ്രവചനം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല, മിഷിഗനിലാണ് പ്രചാരണം നടത്തിയത്.


താൻ വൈറ്റ്ഹൗസിൽനിന്ന് അധികാരം വിട്ടിറങ്ങാൻ പാടില്ലെന്നായിരുന്നു 2020ലെ തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ ട്രംപ് പറഞ്ഞത്. കമലയുമായുള്ള പോരാട്ടത്തിൽ തിരിച്ചടി നേരിട്ടാലും അംഗീകരിക്കില്ലെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. 2020ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി ട്രംപ് ഇതുവരെ സമ്മതിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ ട്രംപ് വിചാരണ നേരിട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെയും ട്രംപ് വിമർശിച്ചു. താൻ വൈറ്റ് ഹൗസിലെത്തിയാൽ മാത്രമേ അമേരിക്കൻ അതിർത്തികൾ സുരക്ഷിതമാകൂ എന്ന് ട്രംപ് പറഞ്ഞു. 

ഡെമോക്രാറ്റിക് പാർട്ടിയും കമലയും അഴിമതിക്കാരാണെന്നും ട്രംപ് ആരോപിച്ചു. ട്രംപ് അധികാരത്തിലെത്തുന്നതു രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അരാജകത്വത്തെയും ഭയത്തെയും അകറ്റിനിർത്താനുള്ള അവസരമാണു തിരഞ്ഞെടുപ്പ് ദിവസം നൽകുന്നതെന്നും കമല ഹാരിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments