Monday, December 23, 2024
HomeWorldപലസ്തീൻ രാഷ്ട്രത്തിനായി പുതിയ സഖ്യം: ആദ്യ യോഗം സൗദിയിൽ

പലസ്തീൻ രാഷ്ട്രത്തിനായി പുതിയ സഖ്യം: ആദ്യ യോഗം സൗദിയിൽ

റിയാദ്: പലസ്തീൻ രാഷ്ട്രസ്ഥാപനത്തിന് സമ്മർദം ചെലുത്താനായി രൂപമെടുത്ത പുതിയ അന്താരാഷ്ട്രസഖ്യത്തിന്റെ ആദ്യയോഗം ബുധനാഴ്ച സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ തുടങ്ങി.

കഴിഞ്ഞമാസം യു.എൻ. പൊതുസഭയ്ക്കിടെയാണ് ‘ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യം’ രൂപവത്കരിച്ചത്. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും മറ്റിടങ്ങളിലെയും രാജ്യങ്ങൾ ഈ സഖ്യത്തിലുണ്ട്. 90 രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളും രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

പലസ്തീൻകാരെ അവരുടെ ഭൂമിയിൽനിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വംശഹത്യനടക്കുകയാണെന്നും അതിനെ സൗദി തള്ളിക്കളയുന്നെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്രപരിഹാരം, ഗാസയിലെ ദുരന്തം, പലസ്തീൻകാർക്കുള്ള യു.എൻ. ഏജൻസിയുടെ അവസ്ഥ എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇസ്രയേലിൻറെ ഉറ്റസഖ്യകക്ഷിയായ യു.എസിന്റെ പ്രതിനിധിയും യോഗത്തിലുണ്ട്.

പലസ്തീൻകാർക്കും ഇസ്രയേൽകാർക്കും അടുത്തടുത്തായി ഓരോ രാജ്യങ്ങൾ എന്നതാണ് ദ്വിരാഷ്ട്രപരിഹാരംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കണമെങ്കിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. 193 യു.എൻ. രാഷ്ട്രങ്ങളിൽ 146 എണ്ണവും പലസ്തീൻരാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments