Tuesday, December 24, 2024
HomeAmericaട്രം​പും ക​മ​ല ഹാ​രി​സും ഒ​പ്പ​ത്തി​നൊ​പ്പം: കൊടുമ്പിരി​ക്കൊ​ണ്ട് പ്ര​ചാ​ര​ണം

ട്രം​പും ക​മ​ല ഹാ​രി​സും ഒ​പ്പ​ത്തി​നൊ​പ്പം: കൊടുമ്പിരി​ക്കൊ​ണ്ട് പ്ര​ചാ​ര​ണം

വാ​ഷി​ങ്ട​ൺ: ലോ​കം ഉ​റ്റു​നോ​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്രസിഡന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സങ്ങൾ മാത്രം ശേ​ഷി​ക്കെ കൊടുമ്പിരി​ക്കൊ​ണ്ട് പ്ര​ചാ​ര​ണം. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോണൾഡ് ട്രം​പും ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും തമ്മിൽ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​ർ​വേ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ചാ​ഞ്ചാ​ടി നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യി​രി​ക്കും അ​ന്തി​മ വി​ജ​യി​യെ നി​​ശ്ച​യി​ക്കു​ക​യെ​ന്ന​താ​ണ് സ്ഥി​തി.

വി​സ്കോ​ൺ​സ​ൻ, മി​നി​സോ​ട, മി​ഷി​ഗ​ൻ, നോ​ർ​ത് ക​രോ​ലൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥി​തി പ്ര​വ​ച​നാ​തീ​ത​മാ​യ​താ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് ടൈം​സ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ക​മ​ല ഹാ​രി​സി​ന് നേ​രി​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ക​മ​ല​ക്ക് 49 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ള്ള​പ്പോ​ൾ 48 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ ട്രം​പ് ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്.

ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​യ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ട്രം​പ് മു​ന്നി​ലാ​ണെ​ന്ന് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ഒ​രു പോ​യ​ന്റി​ൽ താ​ഴെ​യാ​ണ് ട്രം​പി​​ന്റെ ലീ​ഡ്. നോ​ർ​ത് ക​രോ​ലൈ​ന​യി​ൽ ഒ​രു പോ​യ​ന്റി​​ന്റെ​യും ജോ​ർ​ജി​യ​യി​ലും അ​രി​സോ​ണ​യി​ലും ര​ണ്ട് പോ​യ​ന്റി​ന്റെ​യും ലീ​ഡ് ട്രം​പി​നു​ണ്ട്. അ​​തേ​സ​മ​യം, നെ​വാ​ദ, വി​സ്കോ​ൺ​സ​ൻ, മി​ഷി​ഗ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​മ​ല​യു​ടെ ലീ​ഡ് ഒ​രു പോ​യ​ന്റി​ൽ താ​ഴെ​യാ​ണ്. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യും വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സ് എ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടു​പി​ടി​ച്ച​ത്. അ​തേ​സ​മ​യം, തു​ട​ക്ക​ത്തി​ൽ നേ​ടി​യ മി​ക​ച്ച ലീ​ഡ് പ്ര​ചാ​ര​ണ​ത്തി​​ന്റെ അ​വ​സാ​ന​ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ ഇ​ടി​ഞ്ഞ​ത് ഡെ​മോ​ക്രാ​റ്റ് ക്യാ​മ്പി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കൊ​മേ​ഡി​യ​നാ​യ ടോ​ണി ഹി​ഞ്ച്ക്ലി​ഫ് പ്യൂ​ർ​ട്ടോ​റി​ക്കോ​യെ ഒ​ഴു​കു​ന്ന മാ​ലി​ന്യ ദ്വീ​പ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ട്രം​പ് ക്യാ​മ്പി​ന് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ലാ​റ്റി​ന​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ വോ​ട്ട് ന​ഷ്ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​​​ന്റെ അ​നു​യാ​യി​ക​ളെ ‘മാ​ലി​ന്യം’ എ​ന്ന് ​പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രെ ട്രം​പ് ക്യാ​മ്പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ലാ​റ്റി​നോ സം​ഘ​ട​ന​യു​മാ​യി സൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്യൂ​ർ​ട്ടോ​റി​ക്കോ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ട്രം​പ് അ​നു​കൂ​ലി​ക​ളാ​ണ് മാ​ലി​ന്യ​മെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments