Monday, December 23, 2024
HomeBreakingNewsപ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഇന്ന് ദീപാവലി

പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഇന്ന് ദീപാവലി

പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഇന്ന് ദീപാവലി. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌ ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്‍റെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ആഘോഷിക്കുന്നത്. പല നാട്ടിലും പല വിധത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. വിശ്വാസികള്‍ ഇന്നേ ദിവസം ലക്ഷ്‌മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതിൽ ഏറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്‌ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികള്‍ പറയുന്നു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റു എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.

ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും തിന്‍മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ ഓര്‍മ പുതുക്കലാണ് മലയാളികൾക്ക് ദീപാവലി. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ ദീപാവലിയെ ആഘോഷമാക്കാറുണ്ട്. രാജ്യത്തിന്‍റെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയിവരും ദീപാവലി ആഘോഷങ്ങളില്‍ മലയാളികൾക്കൊപ്പം ചേരുന്നു.

എല്ലാ വായനക്കാർക്കും മലയാളി ടൈംസിൻ്റെ ദീപാവലി ആശംസകൾ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments