Monday, December 23, 2024
HomeBreakingNewsഎൻഎസ്എസ് പതാകദിനം നാളെ

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി : നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണകളുമായി നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധി മണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും നാളെ രാവിലെ 10നു സംഘടനയുടെ പതാക ഉയർത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുകയും ചെയ്യും.

സംഘടന രൂപീകരിച്ച അവസരത്തിൽ, സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അമ്മ മന്നത്ത് പാർവതിയമ്മ തെളിച്ച ഭദ്രദീപത്തിനു മുന്നിൽനിന്നു മന്നത്ത് പത്മനാഭൻ ഉൾപ്പെടെ 14 പേർ ചേർന്നു ചൊല്ലിയ പ്രതിജ്‌ഞ, പതാക ഉയർത്തിയ ശേഷം നേതാക്കളും പ്രവർത്തകരും ഏറ്റുചൊല്ലും. എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ പതാക ഉയർത്തിയശേ ഷം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.
1914 ഒക്ടോബർ 31ന് ആണു നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments