സുൽത്താൻ ബസാർ : ഹൈദരാബാദിലെ സുൽത്താൻ ബസാർ ഏരിയയിൽ പടക്ക കടയ്ക്ക് തീപിടിച്ചു. സമീപത്തെ ഒരു റസ്റ്റോറൻ്റിലുണ്ടായ തീപിടിത്തം പടക്കക്കടയിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിച്ചു വന്ന പടക്കക്കട യായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്നയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീപടർന്നതോടെ രക്ഷപ്പെടാൻ ഓടുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.