Monday, December 23, 2024
HomeBreakingNewsപ്രവാസികൾക്കു വിമാനം ചാർട്ടർ ചെയ്യാനുള്ള ‘എയർ കേരള’ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചു

പ്രവാസികൾക്കു വിമാനം ചാർട്ടർ ചെയ്യാനുള്ള ‘എയർ കേരള’ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചു

തിരുവനന്തപുരം ∙ കേരളത്തിലെ പ്രവാസികൾക്കായി തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കില്ലെന്നുറപ്പായി. ഇതോടെ, നോർക്ക വഴി നടത്തിയിരുന്ന ചർച്ചകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പകരം, ഗൾഫിലേക്കു യാത്രക്കപ്പൽ സർവീസിനു മുൻഗണന നൽകും. രാജ്യാന്തര വിമാന സർവീസ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഇടപാടായതിനാൽ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നു കേന്ദ്രം അറിയിച്ചു. ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നത് വിമാനക്കമ്പനികൾക്കു നഷ്ടമുണ്ടാകും എന്നതിനാൽ അവർ മറ്റു സർവീസുകളിൽനിന്നുകൂടി പിന്മാറാൻ സാധ്യതയുണ്ടെന്നുംചൂണ്ടിക്കാട്ടി.


ഗൾഫ് മേഖലയിലെ പ്രവാസികളിൽനിന്ന് ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് ചാർട്ടേഡ് സർവീസ് എന്ന ആശയം വന്നത്. 2023–24ലെ ബജറ്റിൽ പദ്ധതിയും 15 കോടി രൂപയുടെ കോർപസ് ഫണ്ടും പ്രഖ്യാപിച്ചു. ചാർട്ടർ ചെയ്യാനുള്ള ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽനിന്നു വാങ്ങി ഈ സീറ്റുകളിൽ മിതമായ നിരക്കിൽ ടിക്കറ്റ് നൽകാനായിരുന്നു ഉദ്ദേശ്യം. എയർലൈൻ ഓപ്പറേറ്ററുടെ നഷ്ടം നികത്താനാണ് കോർപസ് ഫണ്ട്. 26% സർക്കാർ ഓഹരിയുമായി ‘എയർ കേരള’ എന്ന പേരിൽ വിമാനക്കമ്പനിആലോചിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments