Wednesday, November 25, 2026
HomeNewsസാമ്പത്തിക പ്രതിസന്ധിയിൽ കരകയറാതെ സ്പൈസ്ജെറ്റ്; സർവീസുകൾ പരിമിതം, ഡിജിസിഎ നോട്ടീസ്

സാമ്പത്തിക പ്രതിസന്ധിയിൽ കരകയറാതെ സ്പൈസ്ജെറ്റ്; സർവീസുകൾ പരിമിതം, ഡിജിസിഎ നോട്ടീസ്

സാമ്പത്തിക പ്രതിസന്ധിയിൽ സ്പൈസ്ജെറ്റിൻ്റെ പ്രവർത്തനം പ്രതിസന്ധിയിലായി. നിലവിൽ കമ്പനിയുടെ ആറ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. പ്രതിദിനം 20-ൽ അല്പം കൂടുതൽ സർവീസുകൾ മാത്രമാണ് ഇവ നടത്തുന്നത്. രണ്ട് ക്യു400 ടർബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എൻ.ജി. വിമാനങ്ങളുമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഡൽഹി – മുംബൈ, ഡൽഹി – ശ്രീനഗർ, ഡൽഹി – ധരംശാല, പട്ന – ദർഭംഗ എന്നീ റൂട്ടുകളിലാണ് നിലവിൽ പ്രധാന സർവീസുകൾ നടക്കുന്നത്.

പരാതികളും ഡി.ജി.സി.എ.യുടെ ഇടപെടലുംയാത്രക്കാരുടെ പരാതികൾ വ്യോമയാന മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പരാതി പരിഹാര സംവിധാനമായ എയർസേവ പോർട്ടലിലും പ്രതിഫലിക്കുന്നുണ്ട്. നവംബർ 22 വരെയുള്ള കണക്കനുസരിച്ച് ഈ വർഷം 8,671 പരാതികളാണ് സ്പൈസ്ജെറ്റിനെതിരെ എയർസേവ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നവംബർ 19-ന് മാത്രം വിമാനക്കമ്പനിക്കെതിരെ 7,674 പരാതികൾ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.തുടർച്ചയായ പരാതികളുടെ പശ്ചാത്തലത്തിൽ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡി.ജി.സി.എ. കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നവംബർ 17-ന് ഡി.ജി.സി.എ. നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സർവീസുകൾ റദ്ദാക്കൽ, നിയമലംഘനങ്ങൾ, പണം തിരികെ നൽകാനുള്ള കാലതാമസം എന്നിവയിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മന്ത്രാലയത്തിൽ അജയ് സിങ്ങിൻ്റെ വിശദീകരണംനിരന്തരമായി സർവീസുകൾക്ക് മുടക്കം വന്നതിനെത്തുടർന്ന് യാത്രക്കാർ പരാതികൾ ഉയർത്തിയ സാഹചര്യത്തിൽ, സ്പൈസ്ജെറ്റ് പ്രൊമോട്ടർ അജയ് സിങ് നവംബർ 23 തിങ്കളാഴ്ച വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിമാനക്കമ്പനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ‘കാഷ് ആൻഡ് ക്യാരി’ അടിസ്ഥാനത്തിൽ വിമാനത്താവള നടത്തിപ്പുകാർക്കും ഇന്ധന കമ്പനികൾക്കും അപ്പപ്പോൾ തന്നെ പണം നൽകുന്ന രീതിയാണ് വിമാനക്കമ്പനി പിന്തുടരുന്നത്.

വ്യോമയാന സുരക്ഷയിൽ പൈലറ്റുമാരുടെ ആശങ്കസാമ്പത്തിക പ്രതിസന്ധി യാത്രാമുടക്കങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന മുന്നറിയിപ്പാണ് വ്യോമയാന തൊഴിലാളി സംഘടനകൾ നൽകുന്നത്. സ്പൈസ്ജെറ്റിലും സമാനമായ പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികളിലുമുള്ള സാമ്പത്തിക ഞെരുക്കം മൂലമുണ്ടാകുന്ന സുരക്ഷാപരമായ പ്രത്യാഘാതങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്.കൂടാതെ ശമ്പളം ലഭിക്കുന്നതിനുള്ള കാലതാമസം പൈലറ്റുമാർക്കും ക്യാബിൻ ജീവനക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments