Wednesday, November 25, 2026
HomeNewsബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസഘടകങ്ങളെന്ന് എഫ്എസ്എസ്എഐ

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസഘടകങ്ങളെന്ന് എഫ്എസ്എസ്എഐ

പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലെരി അടക്കമുള്ള 5 കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കി എഫ്എസ്എസ്എഐ. ബിസ്ലരിയുടെ കുടിവെള്ള സാമ്പിളില്‍ അനുവദനീയമല്ലാത്ത രീതിയില്‍ രാസഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വസന്ത് മസാല, ടിറ്റ്- ബിറ്റ് ഫുഡ്‌സ്, മിമാന്‍സ ഇന്‍ഡസ്ട്രീസ്, ആശ കണ്‍ഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികള്‍. 

ബിസ്ലരിയുടെ സാമ്പിളില്‍ അമിതമായ അളവില്‍ ബ്രോമേറ്റും പോളിന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും (PAHs) കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2006ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ഫുദ് ലാബറോട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. 

പരിശോധനയില്‍ ആദ്യം കണ്ടെത്തിയത് അനുവദനീയമായ പരിധിയിലധികമുള്ള ബ്രോമേറ്റിന്റെ സാന്നിധ്യമാണ്. ജലശുദ്ധീകരണ പ്രക്രിയയില്‍ ഉപയോഗിക്കുന്ന ഓസോണേഷന്‍ പോലുള്ള രീതികളുമായി ബന്ധപ്പെട്ട് ബ്രോമേറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ബ്രോമേറ്റും പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും ക്യാന്‍സറിനെ കാരണമാകുന്ന രാസവസ്തുക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments