ഐശ്വര്യ റായ്യെ സല്‍മാൻ ഖാനില്‍ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബോഡിഗാർഡ് കേതൻ കരാണ്ടെ. ആർട്ട് മീഡിയ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേതൻ ഇക്കാര്യം പറഞ്ഞത്.“ഒരിക്കല്‍ ഞാൻ ഐശ്വര്യ റായ്യുടെ ബോഡിഗാർഡായിരുന്നു. സല്‍മാൻ ഖാൻ കാരണമാണ് എന്നെ ജോലിക്ക് വെച്ചത്. സല്‍മാനില്‍ നിന്ന് അവരെ സുരക്ഷിതയാക്കി നിർത്താൻ ഏഴ് ദിവസത്തേക്കാണ് എന്നെ നിയമിച്ചത്.
”ഐശ്വര്യയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതും സിനിമാ സെറ്റുകളില്‍ കൊണ്ടുവിടുന്നതുമായിരുന്നു തന്റെ ജോലിയായിരുന്നു. ഒരിക്കല്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുക്കാൻ പോയപ്പോഴും ഇതേ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നു. എന്നാല്‍, ഷോ കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ അവർ സല്‍മാൻ ഖാനെ കണ്ടുമുട്ടി. ഈ സംഭവത്തിന് ശേഷം താൻ ആ ജോലി ഉപേക്ഷിച്ചതായി കേതൻ വ്യക്തമാക്കി.കാരണം താൻ സല്‍മാന്റെയും ഐശ്വര്യയുടെയും ആരാധകനായതിനാല്‍ ഈ പ്രശ്നങ്ങളില്‍ ഇടപെടാൻ ആഗ്രഹിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അക്കാലത്ത് സല്‍മാനും ഐശ്വര്യയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഷാരൂഖ് ഖാൻ ചിത്രമായ ‘ചല്‍ത്തേ ചല്‍ത്തേ’യുടെ സെറ്റില്‍ സല്‍മാൻ ഖാൻ കാരണം ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് കാവേരി തന്റെ പുസ്തകത്തില്‍ പരാമർശിക്കുന്നുണ്ട്.
പുസ്തകത്തില്‍ പറയുന്നതിങ്ങനെ: “സല്‍മാൻ ഖാൻ ‘ചല്‍ത്തേ ചല്‍ത്തേ’യുടെ ചിത്രീകരണം തടസപ്പെടുത്തുകയും തുടർന്നുള്ള നാലര മണിക്കൂർ നേരം നിയന്ത്രണാതീതനായി കരയുകയും ചെയ്തു. ഇതോടെ അസീസ് മിർസയ്ക്ക് ചിത്രീകരണം റദ്ദാക്കേണ്ടി വന്നു. ഇത് ഐശ്വര്യ റായ് ബച്ചന് ‘ചല്‍ത്തേ ചല്‍ത്തേ’ എന്ന സിനിമ മാത്രമല്ല, ഷാരൂഖ് ഖാന്റെ ‘വീർ-സാര’, ‘മേം ഹൂം നാ’ എന്നീ ചിത്രങ്ങളിലെ അവസരങ്ങളും നഷ്ടപ്പെടുത്തി.”ഐശ്വര്യയുടെ പഴയ അയല്‍വാസിയും പ്രമുഖ പരസ്യചിത്ര സംവിധായകനുമായ പ്രഹ്ലാദ് കക്കറും അക്കാലത്തെ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.
വിക്കി ലാല്‍വാനിയുമായുള്ള സംഭാഷണത്തില്‍ പ്രഹ്ലാദ് പറഞ്ഞതിങ്ങനെ: “വേർപിരിയല്‍ ഐശ്വര്യയ്ക്ക് വലിയ ആശ്വാസമായിരുന്നു.അയാള്‍ അവരെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. അയാള്‍ക്ക് വല്ലാത്തൊരുതരം അമിതാവേശമായിരുന്നു. ഇത്രയധികം അമിതാവേശമുള്ള ഒരാളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക?” സല്‍മാനുമായുള്ള വഴക്കുകളുടെ വിശദാംശങ്ങള്‍ ഐശ്വര്യ പങ്കുവെച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രഹ്ലാദ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
“ഇല്ല. പക്ഷേ എനിക്കറിയാം. ഞാൻ അതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്! അയാള്‍ കെട്ടിടത്തിന്റെ ലോബിയില്‍ വെച്ച് ബഹളമുണ്ടാക്കുമായിരുന്നു. ചുമരില്‍ തലയിടിക്കുമായിരുന്നു. ആ ബന്ധം ഔദ്യോഗികമായി അവസാനിക്കുന്നതിന് വളരെ മുൻപ് തന്നെ തകർന്നിരുന്നു. അത് എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു. അവളുടെ മാതാപിതാക്കള്‍ക്കും, അവള്‍ക്കും, എല്ലാവർക്കും. വേർപിരിയലില്‍ അവള്‍ക്ക് വിഷമമുണ്ടായിരുന്നില്ല. പക്ഷേ, എല്ലാവരും സല്‍മാന്റെ പക്ഷം ചേരുകയും അവളെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്തതില്‍ അവള്‍ ഏറെ അസ്വസ്ഥയായിരുന്നു.
‘ഹം ദില്‍ ദേ ചുകേ സനം’ (1999), ‘ധായ് അക്ഷർ പ്രേം കേ’ (2000), ‘ഹം തുമാരേ ഹേ സനം’ (2002) എന്നീ ചിത്രങ്ങളില്‍ സല്‍മാനും ഐശ്വര്യയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെല്‍വൻ: ഭാഗം 2’ (2023) ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ പ്രധാന ചിത്രം. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഇതില്‍ അവർ അവതരിപ്പിച്ചത്.

