Sunday, November 22, 2026
HomeGulfറിയാദ് ഉൾപ്പെടെ നഗരങ്ങളിൽ ഹൂതി മിസൈൽ ആക്രമണശ്രമം: നിർവീര്യമാക്കി സൗദി വ്യോമപ്രതിരോധ സേന

റിയാദ് ഉൾപ്പെടെ നഗരങ്ങളിൽ ഹൂതി മിസൈൽ ആക്രമണശ്രമം: നിർവീര്യമാക്കി സൗദി വ്യോമപ്രതിരോധ സേന

റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. റിയാദ് നഗരത്തിന് നേരെ വന്ന മൂന്ന് മിസൈലുകളും, ദക്ഷിണ മേഖല ലക്ഷ്യമാക്കി എത്തിയ ഒരു ഡ്രോണുമാണ് സൗദി വ്യോമപ്രതിരോധ സേന നിർവീര്യമാക്കിയത്. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ, കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികൾ അയച്ച മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും സൈന്യം തകർത്തിരുന്നു.

ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്റാൻ പ്രവിശ്യയിലും, അൽ-സുലൈൽ മേഖലയിലും, റിയാദ് നഗരത്തിൽ രണ്ട് തവണയും സിവിൽ ഡിഫൻസ് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.മുന്നറിയിപ്പ് ലഭിക്കുന്ന സമയങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിലോ ജനാലകൾക്ക് അടുത്തോ നിൽക്കരുത്. ബാൽക്കണിയിലോ വീടിന്റെ മേൽക്കൂരയിലോ കയറി നിൽക്കുന്നതും ഒഴിവാക്കണം.മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്റെ വീഡിയോ എടുക്കുകയോ, അവ വീഴുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments