Sunday, November 22, 2026
HomeGulfബഹ്‌റൈൻ വ്യവസായ മേഖലയിലേക്ക് ഇറാൻ ആക്രമണം: വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു

ബഹ്‌റൈൻ വ്യവസായ മേഖലയിലേക്ക് ഇറാൻ ആക്രമണം: വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു

മനാമ: ബഹ്‌റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു.

സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്‌റൈൻ വ്യക്തമാക്കി. സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്‌റൈൻ അപലപിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments