Sunday, November 22, 2026
HomeAmerica51 വർഷമായി ഇറാൻ ജനങ്ങളെ വിഡ്ഢികളാക്കുന്നു; തനിക്ക് സ്വീകാര്യമായ കരാറിന് അവർ തയ്യാറാകുന്നില്ല: ട്രംപ്

51 വർഷമായി ഇറാൻ ജനങ്ങളെ വിഡ്ഢികളാക്കുന്നു; തനിക്ക് സ്വീകാര്യമായ കരാറിന് അവർ തയ്യാറാകുന്നില്ല: ട്രംപ്

വാഷിങ്ടൺ : ഇറാനെതിരെ വീണ്ടും തുറന്നടിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വ്യാജ കരാറിൽ എത്താൻ ശ്രമം നടത്തുകയാണെന്നും ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന് കരാർ ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ കരാറിന് അവർ തയ്യാറാല്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

“അവർക്ക് ഒരു കരാറുണ്ടാക്കാൻ താൽപര്യമുണ്ട്, എന്നാൽ എനിക്ക് സ്വീകാര്യമായ ഒരു കരാറുണ്ടാക്കാൻ അവർ തയ്യാറല്ല. കഴിഞ്ഞ 51 വർഷമായി അവർ നടത്തിക്കൊണ്ടിരിക്കുന്നതുപോലുള്ള ഒരു വ്യാജ കരാറല്ല, മറിച്ച് ഒരു യഥാർത്ഥ കരാറാണ് ഞങ്ങൾക്ക് ഉണ്ടാക്കേണ്ടത്. 51 വർഷമായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണ്”- ട്രംപ് പറഞ്ഞു.അടുത്തിടെയുണ്ടായ എണ്ണവിലയിടിവിനെക്കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് ഇറാൻ വിഷയത്തിലേക്ക് കടന്നത്. ഭാവിയിലെ എണ്ണവില ഇറാനുമായുള്ള ഒത്തുതീർപ്പിനെ ആശ്രയിച്ചിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ തലസ്ഥാനത്തെ ആക്രമിക്കാൻ ഇറാൻ ബോംബ് നിർമ്മിക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളോടും ട്രംപ് പ്രതികരിച്ചു. അത്തരമൊരു നീക്കത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെന്നും അത് സത്യമാണെങ്കിൽ കണ്ടെത്തുമെന്നും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments