തൃശൂര്‍: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാൽ പാര്‍ട്ടി വിട്ടു. തന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് പത്മജ പറഞ്ഞു.ബിജെപിയിൽ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും ദേശീയ നേതൃത്വവുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെ രാജിക്കത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
”ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെയാണ് അങ്ങോട്ട് പോയത്. തെറ്റ് തിരുത്തുന്നു. ആലോചിക്കാതെയാണ് ബിജെപിയിലേക്ക് പോയത്. ആദ്യം കെ.മുരളീധരനെയാണ് തീരുമാനം അറിയിച്ചത്. ഗവർണർ ആക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല. ബിജെപിയിലേക്കുള്ള പോക്ക് ഒരുദിവസം കൊണ്ട് തീരുമാനിച്ചത്” പത്മജ വിശദീകരിച്ചു.

