Tuesday, November 17, 2026
HomeNewsസ്വർണ്ണവിലയിൽ വീണ്ടും കൂപ്പുകുത്തൽ: ഒരു ലക്ഷത്തിന് താഴേക്ക് പവന് വില

സ്വർണ്ണവിലയിൽ വീണ്ടും കൂപ്പുകുത്തൽ: ഒരു ലക്ഷത്തിന് താഴേക്ക് പവന് വില

കൊച്ചി: 10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് 99,760 രൂപയാണ് പവൻ വില. ഗ്രാമിന് 12470 രൂപയായും കുറഞ്ഞു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 1,00,320​രൂപയും 12,540 രൂപയുമായിരുന്നു വില. അതേസമയം, ഇന്ന് വിപണി തുടങ്ങിയപ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.59 ഡോളർ കൂടി 3,869.41 ഡോളറാണ് വില.

സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 1,00,920 ആയിരുന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതേവില തന്നെയാണ് ഞായറാഴ്ചയും തുടർന്നത്. വെള്ളിയാഴ്ച രണ്ടു തവണകളിലായി 1800 രൂപ കുറഞ്ഞിരുന്നു. 1,00,720 രൂപയായിരുന്നു പവന് വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments