Tuesday, November 17, 2026
HomeGulfഒമാൻ ദേശീയദിനാഘോഷം: വാഹന അഭ്യാസങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും 500 റിയാൽ പിഴയും മൂന്ന് മാസം വരെ...

ഒമാൻ ദേശീയദിനാഘോഷം: വാഹന അഭ്യാസങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും 500 റിയാൽ പിഴയും മൂന്ന് മാസം വരെ തടവും; മുന്നറിയിപ്പുമായി ഒമാൻ

മസ്കത്ത്: ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളിൽ വാഹന അഭ്യാസങ്ങളും അപകടകരമായ ഡ്രൈവിങ്ങും നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 500 റിയാൽ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാം. പൊതുനിരത്തുകളിലോ ഇത്തരം അഭ്യാസങ്ങൾക്ക് അനുമതിയില്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ട്രാഫിക് നിയമത്തിലെ 49 (5)ാം അനുച്ഛേദപ്രകാരം കുറ്റകരമാണ്.

കുറ്റം തെളിഞ്ഞാൽ മൂന്ന് മാസം വരെ തടവോ 500 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, അപകടകരമായ രീതിയിലുള്ള വാഹന ഓവർടേക്കിങ്, നിരോധിത സ്ഥലങ്ങളിൽ മറികടക്കൽ തുടങ്ങിയവക്കെതിരെയും മുന്നറിയിപ്പുണ്ട്. ട്രാഫിക് നിയമത്തിലെ 50ാം അനുച്ഛേദപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് രണ്ട് മാസം വരെ തടവോ 500 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.േദശീയദിനം ആഘോഷിക്കുമ്പോൾ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കരുതെന്നും ഉത്തരവാദിത്തത്തോടെ ആഘോഷങ്ങളിൽ പങ്കാളികളാകണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments