Tuesday, November 17, 2026
HomeNewsതലസ്ഥാനത്ത് പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി ലഹരിസംഘം: നാല് പേർക്ക് പരുക്ക്

തലസ്ഥാനത്ത് പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി ലഹരിസംഘം: നാല് പേർക്ക് പരുക്ക്

തിരുവനന്തപുരം : പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി ലഹരിസംഘം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് സംഭവം. മൂന്നുപേരെ പോലീസ് പിടികൂടി. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംഡിഎംഎ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഡാൻസാഫ് സംഘം. പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ ഥാർ ഓടിച്ചിരുന്നയാൾ പോലീസുകാർക്കുനേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചു കയറ്റി. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു.

വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments